ഇസ്ലാമാബാദ്:പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. മിർപൂർ ജില്ലയിലെ ചക്സാവരി പ്രദേശത്തെ ട്രിപ്പിൾ സ്റ്റോർ വിവാഹ ഹാൾ കെട്ടിടത്തിന്‍റെ നവീകരണ ജോലികൾ നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾ കെട്ടിടത്തിൽ കുടുങ്ങി.വിവാഹ ഹാളിന്‍റെ ഉടമയുടെ മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.
പാക് അധിനിവേശ കശ്‌മീരില്‍ കെട്ടിടം തകർന്ന് മൂന്ന് പേര്‍ മരിച്ചു - PoK
മിർപൂർ ജില്ലയിലെ ചക്സാവരി പ്രദേശത്തെ കെട്ടിടത്തിന്‍റെ നവീകരണ ജോലികൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്
പാക്
സൈന്യത്തിന്‍റെ അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റിൽ നിന്നും സിവിൽ അഡ്മിനിസ്ട്രേഷനിൽ നിന്നുമുള്ള അംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ശനിയാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം തുടർന്നതായി കരസേന അറിയിച്ചു. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട നിരവധി പേർക്ക് പരിക്കുകളുണ്ട്. കെട്ടിടം തകർന്നപ്പോൾ 40ലധികം പുരുഷന്മാർ ജോലി സ്ഥലത്തുണ്ടായിരുന്നു. ചില തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.