കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ ചാര്‍ ഖലയില്‍ മാഗ്‌നറ്റിക് ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ടൊയോട്ട കൊറോള മോഡല്‍ കാറിലാണ് സ്ഫോടക വസ്‌തു ഘടിപ്പിച്ചിരുന്നത്. സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനിടെയും രാജ്യത്ത് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരികയാണ്.
കാബൂളില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
കാബൂളിലെ ചാര്‍ ഖലയില്‍ നടന്ന മാഗ്‌നറ്റിക് ഐഇഡി സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.
കാബൂളില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
2020ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ പൗരന്മാര്‍ക്ക് നേരെയുണ്ടായ അപകടങ്ങള്‍ 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്ന് യുഎന്‍എഎംഎ റിപ്പോര്‍ട്ട് പറയുന്നു. ശനിയാഴ്‌ച കാബൂളിലെ കസര്‍ ഇ ഡാനിഷ് വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. 70 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.