ഇസ്‌ലാമാബാദ്:പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ തിങ്കളാഴ്ചയുണ്ടായ ഭീകരവാദ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു.
പാകിസ്ഥാനില്‍ ഭീകരാക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു - കറാച്ചി
കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറിയ നാല് തീവ്രവാദികൾ ജോലിക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

പാകിസ്ഥാനില്‍ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു
പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഡയറക്ടർ അഹ്മദ് ചുനായി
കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ നാല് ഭീകരർ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുകയും കെട്ടിടത്തിൽ നാശനഷ്ടം ഉണ്ടാക്കുകയുമായിരുന്നു. ആതിക്രമിച്ച് കയറിയ നാല് ഭീകരരെയും കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഇടിവി ഭാരതിന്‍റെ പ്രത്യേക അഭിമുഖം
പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിർഭാഗ്യകരമായ സംഭവം നടന്നതായും പാർക്കിംഗ് ഏരിയയിൽ എത്തിയ ഭീകരർ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും അവിടെ ഉണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതായി പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഡയറക്ടർ അഹ്മദ് ചുനായി പറഞ്ഞു.
പാകിസ്ഥാനില്‍ ഭീകരാക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു
Last Updated : Jun 29, 2020, 7:19 PM IST