മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചു. 13 പേരെ കാണാതായി. മൊലാവേ ചുഴലിക്കാറ്റ് മൂലം വെള്ളപ്പൊക്കവും കനത്ത നാശവുമാണ് രാജ്യത്തുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് പേരുടേതും മുങ്ങി മരണമാണെന്ന് നാഷണല്‍ ഡിസാസ്‌റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍റ് മാനേജ്‌മെന്‍റ് കൗണ്‍സില്‍ അറിയിച്ചു. കാണാതായവരില്‍ 10 പേര്‍ മത്സ്യത്തൊഴിലാളികളാണെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്‌ചയോടെ രാജ്യത്ത് നിന്നും മൊലാവെ ചുഴലിക്കാറ്റ് നീങ്ങിയിരുന്നു. 237,948 കുടുംബങ്ങളില്‍ നിന്നായി 914,709 ആളുകളാണ് ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായത്. 22,029 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചു, 13 പേരെ കാണാതായി
ഞായറാഴ്‌ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിനോടനുബന്ധിച്ച് ടബാകോ, വടക്കന്‍ മനില എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. 237,948 കുടുംബങ്ങളില്‍ നിന്നായി 914,709 ആളുകളാണ് ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായത്.
ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചു, 13 പേരെ കാണാതായി
ഞായറാഴ്‌ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിനോടനുബന്ധിച്ച് ടബാകോ, വടക്കന്‍ മനില എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കൊവിഡ് മഹാമാരിക്കിടെ ഫിലിപ്പീന്‍സിലുണ്ടായ 17ാമത്തെ ചുഴലിക്കാറ്റാണ് മൊലാവെ. എല്ലാവര്‍ഷവും ഇരുപതോളം ചുഴലിക്കാറ്റുകളും, ഉഷ്‌ണമേഖല കൊടുങ്കാറ്റുകളും ഫിലിപ്പീന്‍സില്‍ വീശിയടിക്കാറുണ്ട്.