ടോക്കിയോ: ജാപ്പനീസ് കടലിടുക്കിൽ ചരക്ക് കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് ചരക്കുകപ്പൽ മുങ്ങി. ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന മൂന്ന് ക്രൂ അംഗങ്ങളെ കാണാനില്ല. ആകെ 12 പേരായിരുന്നു ചരക്ക് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്‍പത് പേരെ രക്ഷപ്പെടുത്തി.
ജാപ്പനീസ് കടലിടുക്കിൽ കപ്പലുകൾ കൂട്ടിയിടിച്ച് 3 ജീവനക്കാരെ കാണാതായി - ജാപ്പനീസ് കടലിടുക്ക്
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് ചരക്കുകപ്പൽ മുങ്ങി.
Read Also…….ജാപ്പനീസ് കപ്പലും റഷ്യന്‍ ചരക്ക് കപ്പലും കൂട്ടിയിടിച്ച് മൂന്ന് മരണം
ദക്ഷിണ കൊറിയൻ കമ്പനി പ്രവർത്തിപ്പിക്കുന്ന കെമിക്കൽ ടാങ്കര്‍ ഹ്യൂങ്-എ ഷിപ്പിംഗ് കമ്പനിയുടെ ബയാക്കോ എന്ന ചരക്ക് കപ്പലുമായി ഇടിക്കുകയായിരുന്നു. അസറ്റിക് ആസിഡുമായി ചൈനയില്‍ നിന്നും ജപ്പാനിലെ ഒസാക്കയിലേക്ക് പോവുകയായിരുന്നു കപ്പല്‍. കോബി ആസ്ഥാനമായുള്ള പ്രിൻസ് കൈൻ കമ്പനിയാണ് ബയാക്കോ പ്രവർത്തിപ്പിച്ചിരുന്നത്. രാത്രിയിൽ കാർ ഭാഗങ്ങൾ ഫുകുവോക പ്രിഫെക്ചറിലെ കാണ്ട എന്ന പട്ടണത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.