കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ തുടര്‍ച്ചയായുണ്ടായ സ്ഫോടനങ്ങളില്‍ നാല് മരണം - pakistan blast news

സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സിന്ധുദേശ് റെവല്യൂഷണറി ആർമി എന്ന തീവ്രവാദ സംഘടന സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

blast
blast

By

Published : Jun 21, 2020, 9:49 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെക്കൻ പ്രവിശ്യയായ സിന്ധിൽ തുടർച്ചയായുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിൽ രണ്ട് സൈനികർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സിന്ധുദേശ് റെവല്യൂഷണറി ആർമി എന്ന തീവ്രവാദ സംഘടന സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സിന്ധിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഒരു സൈനികന്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഘോത്കിയിലാണ് മറ്റൊരു സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. മൂന്നാമത്തെ സ്ഫോടനം ലാര്‍ക്കാനയിലാണുണ്ടായത്.

For All Latest Updates

ABOUT THE AUTHOR

...view details