കേരളം

kerala

ETV Bharat / international

താലിബന്‍ ആക്രമണത്തില്‍ 291 അഫ്ഗാന്‍ സൈനികര്‍ മരിച്ചു

ആക്രമണത്തില്‍ 291 അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങൾ കൊല്ലപ്പെടുകയും 550 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജാവിദ് ഫൈസൽ

war
war

By

Published : Jun 22, 2020, 6:12 PM IST

കാബൂൾ: 2001 ലെ യുഎസ് അധിനിവേശത്തിനുശേഷം ഏറ്റവുമധികം ആളപായമുണ്ടായതായി കണക്കാക്കുന്ന താലിബാൻ ആക്രമണത്തിൽ ഒരാഴ്ചക്കിടെ 291 അഫ്ഗാൻ സൈനികർ കൊല്ലപ്പെടുകയും 550 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 34 പ്രവിശ്യകളിൽ 32 എണ്ണത്തിൽ 422 ആക്രമണങ്ങളാണ് താലിബാൻ നടത്തിയത്. ആക്രമണത്തില്‍ 291 അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങൾ കൊല്ലപ്പെടുകയും 550 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജാവിദ് ഫൈസൽ പറഞ്ഞു.

19 വർഷത്തിനിടയിലെ ഏറ്റവും മാരകമായ ഒന്നാണ് കഴിഞ്ഞ ആഴ്ച നടന്നതെന്ന് എൻ‌എസ്‌സി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ 42 സാധാരണക്കാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദികളും യുഎസും തമ്മിലുള്ള സമാധാന കരാറിന്‍റെ അടിസ്ഥാനത്തിൽ അഫ്ഗാൻ അന്തർദേശീയ ചർച്ചകൾ ആരംഭിക്കാൻ സർക്കാരും താലിബാനും തയ്യാറെടുക്കുന്ന സമയത്താണ് സുരക്ഷാ സേനയിലെ സൈനികര്‍ കൊല്ലപ്പെടുന്നത്.

ഫെബ്രുവരി 29ന് ദോഹയില്‍ ഒപ്പുവെച്ച യുഎസ്-താലിബാന്‍ കരാര്‍ പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിന്മാറ്റമെന്നും ഉടമ്പടിയില്‍ പറഞ്ഞിരുന്നു. തടവുകാരെ കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ബഹിഷ്കരിക്കാന്‍ താലിബാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര അഫ്ഗാന്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വൈകി.

ആക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പറയുന്ന പരിക്കുകള്‍ സംഭവിച്ചവരുടെ കണക്കുകൾ അതിശയോക്തിപരമാണെന്ന് താലിബാന്‍ പറയുന്നു. അപകടത്തിൽപ്പെടുന്നവരുടെ എണ്ണം 50 ൽ നിന്ന് 500 ആക്കി ഉയർത്തുകയാണ് അഫ്ഗാന്‍ സര്‍ക്കാരെന്നും അവകാശവാദമനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി നിരവധി ആക്രമണങ്ങൾ നടന്നിട്ടില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അക്രമസംഭവങ്ങൾ നടന്നതായി മുജാഹിദ് സമ്മതിച്ചെങ്കിലും സുരക്ഷാ സേനയുടെ ആക്രമണത്തിനുള്ള പ്രതികരണമായാണ് ഇവയെ വിശേഷിപ്പിച്ചത്.

ABOUT THE AUTHOR

...view details