ഇസ്രേയലിൽ തിക്കിലും തിരക്കിലും പെട്ട് 28 പേർ മരിച്ചു - തിക്കിലും തിരക്കിലും പെട്ട് മരിച്ചു
പരിക്കേറ്റവരിൽ 20ഓളം പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ വിദഗ്‌ദർ പറഞ്ഞു
ഇസ്രായേലിൽ തിക്കിലും തിരക്കിലും പെട്ട് 28 പേർ മരിച്ചു
ജെറുസലേം: വടക്കൻ ഇസ്രേയലിൽ തിക്കിലും തിരക്കിലും പെട്ട് 28 പേർക്ക് ദാരുണാന്ത്യം. 50ഓളം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൗണ്ട് മെറോണിലെ ലാഗ് ബി ഉമർ ആഘോഷത്തിന് എത്തിയവരാണ് മരിച്ചത്. പരിക്കേറ്റവരിൽ 20ഓളം പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ വിദഗ്‌ദർ പറഞ്ഞു. 6 ഹെലികോപ്റ്ററുകളും ഡസൻ കണക്കിന് ആംബുലൻസുകളും പരിക്കേറ്റവരെ സഫെഡിലെ സിവ് ആശുപത്രിയിലേക്കും നഹരിയയിലെ ഗലീലി മെഡിക്കൽ സെന്‍ററിലേക്കും മാറ്റുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.