കേരളം

kerala

ETV Bharat / international

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഖ്‌വിക്ക് പാകിസ്ഥാനില്‍ 15 വർഷം തടവ് - അല്‍ഖ്വയ്‌ദ

ആറ് ദിവസം മുൻപാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ 61 കാരനായ ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്

26/11 mastermind Lakhvi sentenced to 15-yr in jail by Pak court
മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഖ്‌വിക്ക് പാകിസ്ഥാനില്‍ 15 വർഷം തടവ്

By

Published : Jan 8, 2021, 8:56 PM IST

ലാഹോർ: 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും ലഷ്കറെ തൊയ്‌ബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്ഥാൻ ഭീകര വിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവു ശിക്ഷ വിധിച്ചതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആറ് ദിവസം മുൻപാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ 61 കാരനായ ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലഖ്‌വി നടത്തിയിരുന്ന ആശുപത്രിയുടെ പേരില്‍ ഭീകരവാദത്തിന് പണസമാഹരണം നടത്തിയിരുന്നെന്ന് അന്വേഷണ ഏജൻസി പറയുന്നു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം റാവില്‍ പിണ്ടിയിലെ ജയിലില്‍ നിന്ന് 2015ല്‍ ജാമ്യത്തിലിറങ്ങിയ ലഖ്‌വി ഒളിവിലായിരുന്നു. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ലഖ്‌വിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ലഷ്‌കറെ തൊയ്‌ബയ്ക്കൊപ്പം അല്‍ഖ്വയ്‌ദയുമായി ബന്ധപ്പെട്ടും ഇയാൾ പ്രവർത്തിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details