ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇതുവരെ 253 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് നാഷണൽ എമർജൻസി ഓപ്പറേഷൻ സെന്‍റർ. ബുധനാഴ്ച വരെയുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്ത് 124 ഡോക്ടർമാർ, 39 നഴ്‌സുമാർ, 90 ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് വൈറസ് ബാധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 92 പേർ ക്വാറന്‍റൈനിലും 125 പേർ ആശുപത്രിയിലുമാണ്. 33 പേരെ ഡിസ്ചാർജ് ചെയ്തു.
പാകിസ്ഥാനിൽ 253 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് - ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്
ബുധനാഴ്ച വരെയുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്ത് 124 ഡോക്ടർമാർ, 39 നഴ്‌സുമാർ, 90 ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് വൈറസ് ബാധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
![പാകിസ്ഥാനിൽ 253 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് Pakistan government Pakistan coronavirus cases War against coronavirus Pakistan health ministry പാകിസ്ഥാനിൽ 253 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പാകിസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6925974-246-6925974-1587737838077.jpg)
കൊവിഡ്
253 കേസുകളിൽ പഞ്ചാബിൽ 83 എണ്ണവും സിന്ധ് 56, ഖൈബർ പഖ്തുൻഖ്വ 30, ബലൂചിസ്ഥാൻ 32, ഇസ്ലാമാബാദ് 31, പാകിസ്ഥാൻ കശ്മീർ നാല്, ഗിൽഗിത് ബാൾട്ടിസ്ഥാൻ 17 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വരെ പാകിസ്ഥാനിൽ 11,429 കേസുകൾ രേഖപ്പെടുത്തി. 237 പേർ മരിച്ചു.