അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 24 പേര്‍ക്ക് പരിക്ക് - 24 പേര്‍ക്ക് പരിക്ക്
രാവിലെ 10.30ഓടെയാണ് പൊലീസ് സ്റ്റേഷന് പുറത്ത് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാന്ദഹാർ പ്രവിശ്യയിലെ ജില്ലാ പൊലീസ് സ്റ്റേഷന് പുറത്ത് ഉണ്ടായ കാർ ബോംബ് സ്ഫോടനത്തില്‍ 24 പേർക്ക് പരിക്കേറ്റു. രാവിലെ 10.30ഓടെയാണ് പൊലീസ് സ്റ്റേഷന് പുറത്ത് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ 24 പേരില്‍ 13 പേര്‍ സിവിലിയന്‍മാരാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ പരിക്കേറ്റവരെ കാണ്ഡഹാര്‍ നഗരത്തിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് വക്താവ് അറിയിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത പുക നിറഞ്ഞു. മുൻകരുതൽ നടപടികളുടെ ഭാഗമായി സുരക്ഷാ സേന പ്രദേശം വളഞ്ഞതായും പൊലീസ് വക്താവ് അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.