ഇസ്ലാമാബാദ്:പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 6 കുട്ടികളുൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കൽക്കരി ഖനി തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
നിരവധി കൽക്കരി ഖനികളുള്ള ഹർനായിക്ക് സമീപമാണ് ഭൂചലനത്തിന്‍റെ കേന്ദ്ര ബിന്ദു. 13 പേരാണ് വടക്ക്-കിഴക്കൻ ജില്ലയായ ഹർനായിയിൽ നടന്നത്. കൽക്കരി ഖനി തകർന്ന് നാല് പേർ കൊല്ലപ്പെട്ടതായി ലോക്കൽ ഡെപ്യൂട്ടി കമ്മി-ഷണർ സുഹൈൽ അൻവർ ഷഹീൻ പറഞ്ഞു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.