കേരളം

kerala

ETV Bharat / international

അഫ്ഗാനില്‍ ജയിലില്‍ നടന്ന ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 21 ആയി - Jalalabad

ഏറ്റുമുട്ടലിൽ മരിച്ചവരിൽ തടവുകാരും ജയിൽ ഗാർഡുകളും അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് നംഗർഹാർ പ്രവിശ്യയിലെ ഗവർണറുടെ വക്താവ് ഖോഗ്യാനി പറഞ്ഞു.

അഫ്ഗാനില്‍ ജയിൽ  കാബൂൾ  അഫ്ഗാൻ സുരക്ഷാ സേന  ഐഎസ് ഏറ്റുമുട്ടൽ  21 people killed in fight between Afghan forces  Afghan forces  ISIS terrorists  Jalalabad  അഫ്ഗാൻ സുരക്ഷാ സേന
അഫ്ഗാനില്‍ ജയിലില്‍ നടന്ന ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 21 ആയി

By

Published : Aug 3, 2020, 4:12 PM IST

കാബൂൾ:അഫ്ഗാനിസ്ഥാനിലെ ജയിലിൽ അഫ്ഗാൻ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 21 പേർ കൊല്ലപ്പെട്ടു. ആക്രമണം നടന്നതിന് പിന്നാലെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.ഏറ്റുമുട്ടലിൽ മരിച്ചവരിൽ തടവുകാരും ജയിൽ ഗാർഡുകളും അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് നംഗർഹാർ പ്രവിശ്യയിലെ ഗവർണറുടെ വക്താവ് ഖോഗ്യാനി പറഞ്ഞു.

പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ആക്രമണത്തിൽ 43 ഓളം പേർക്ക് പരിക്കേറ്റു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ജയിൽ കവാടത്തിലെത്തിച്ച് ചാവേർ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അഫ്ഗാൻ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details