ഉസ്‌ബെക്കിസ്ഥാനിൽ നിന്നും 21 ഇന്ത്യക്കാർ ഡൽഹിയിലെത്തി - വന്ദേഭാരത്
ഇന്ത്യയിൽ നിന്നുള്ള വൈദ്യസഹായവും ഇവിടെ കുടുങ്ങിയ ഉസ്‌ബെക്കിസ്ഥാൻ പൗരന്മാരെയും അതേ വിമാനത്തിൽ തിരികെ അയക്കും.

ഇന്ത്യക്കാർ
ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഉസ്‌ബെക്കിസ്ഥാനിൽ നിന്നും 21 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിലെത്തി. അതേസമയം ഇന്ത്യയിൽ നിന്നുള്ള വൈദ്യസഹായവും ഇവിടെ കുടുങ്ങിയ ഉസ്‌ബെക്കിസ്ഥാൻ പൗരന്മാരെയും അതേ വിമാനത്തിൽ തിരികെ അയക്കും. ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ ടാഷ്‌കെന്‍റിലേക്കാണ് വിമാനം മടങ്ങുകയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.