ശ്രീലങ്കയിലെ യുഎസ് എംബസിക്കു മുന്നില്‍ പ്രതിഷേധിച്ചവർ അറസ്റ്റില്‍ - Sri Lanka
ഫ്രണ്ട് ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ് യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയത്.
കൊളംമ്പോ: ശ്രീലങ്കയിലെ യുഎസ് എംബസിക്കു മുന്നില്‍ പ്രതിഷേധിച്ച 20 പേര്‍ അറസ്റ്റിലായി. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്‍റെ മരണത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ചവരാണ് അറസ്റ്റിലായത്. ഫ്രണ്ട് ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ് യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. എംബസിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടുന്നത് തടയാനായി കോടതി ഉത്തരവ് നേരത്തെ ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനാലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീലങ്കയില്‍ ഇതുവരെ 1857 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.