മനില: സെൻട്രൽ പ്രൊവിൻസിൽ ന്യൂ പീപ്പിൾസ് ആർമി വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റുവെന്നും ഫിലിപ്പീൻസ് ആർമി വ്യക്തമാക്കി. ഒരു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടു നിന്നുവെന്നും ആർമി വ്യക്തമാക്കി.
വിമതരുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ മിലിട്ടറിയെ വിവരമറിയിച്ചതിനെ തുടർന്ന് ആർമി ട്രൂപ്പുകളെ ആ പ്രദേശത്തേക്ക് അയക്കുകയായിരുന്നു. അതേ സമയം എൻപിഎ വിമതർ കൊല്ലപ്പെട്ടതായി വിവരം ലഭ്യമല്ല.