ഇസ്ലമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് സ്‌കൂൾ അധ്യാപകർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ബൈക്കിൽ പോകുകയായിരുന്ന അധ്യാപകരാണ് അപകടത്തിൽപെട്ടത്.
പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സ്‌കൂൾ അധ്യാപകർ കൊല്ലപ്പെട്ടു - ഇസ്ലമാബാദ്
സംഭവം സ്ഥലത്ത് വെച്ച് തന്നെ ഇവർ കൊല്ലപ്പെട്ടുവെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സ്‌കൂൾ അധ്യാപകർ കൊല്ലപ്പെട്ടു
സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ അബ്‌ദുൽ റഹ്‌മാൻ, സർക്കാർ സ്‌കൂളിലെ അധ്യാപകനായ ഇസ്‌മയിൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവം സ്ഥലത്ത് വെച്ച് തന്നെ ഇവർ കൊല്ലപ്പെട്ടുവെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അതേ സമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.