കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു - വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

സാദിഖാബാദിൽ വയലിൽ കീടനാശിനി തളിക്കാനെത്തിയ വിമാനമാണ് തകര്‍ന്ന് വീണത്

2 pilots die in Pakistan plane crash കീടനാശിനി തളിക്കാനെത്തിയ വിമാനമാണ് എത്തിയത് പാകിസ്ഥാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു plane crash
പാകിസ്ഥാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

By

Published : Jan 12, 2020, 5:28 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സാദിഖാബാദിൽ വയലിൽ കീടനാശിനി തളിക്കുന്ന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ഫെഡറൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ പ്ലാന്‍റ് പ്രൊട്ടക്ഷൻ യൂണിറ്റിലെ പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്‍റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. പൈലറ്റുമാരായ ഷോയിബ് മാലിക്, ഫവാദ് ബട്ട് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പാടത്ത് കീടനാശിനി തളിക്കാൻ ജില്ലാഭരണകൂടമാണ് വിമാനം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ജനുവരി ഏഴിന് മിയാൻവാലിയിലെ എംഎം ആലംബേസിന് സമീപം പരിശീലന പറക്കലിനിടെ രണ്ട് പാകിസ്ഥാൻ വ്യോമസേന പൈലറ്റുമാർ അപകടത്തിൽ മരിച്ചിരുന്നു.

For All Latest Updates

TAGGED:

plane crash

ABOUT THE AUTHOR

...view details