ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പൈലറ്റുമാർ മരിച്ചു - ദൃക്‌സാക്ഷികൾ
നാട്ടുകാർ ഉടൻ തന്നെ സഹായത്തിനായി എത്തിയെങ്കിലും അപകട സമയത്ത് തന്നെ പൈലറ്റുമാര്‍ മരിച്ചതായി പൊലീസ് അറിയിച്ചു.
ന്യൂസിലൻഡ്: ഹൂഡ് വിമാനത്താവളത്തിലേക്കുള്ള പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. കൂട്ടിയിടിച്ച രണ്ട് വിമാനങ്ങളുടെയും പൈലറ്റുമാരാണ് മരിച്ചത്. അപകടസമയടത്ത് വിമാനങ്ങളില്‍ ഉണ്ടായിരുന്ന നാല് പേർ പാരച്ച്യൂട്ടിലൂടെ പറന്നിറങ്ങിയതിനാൽ രക്ഷപ്പെട്ടു. വിമാനങ്ങൾ കൂട്ടിയിടിച്ചപ്പോൾ വലിയ ശബ്ദം കേള്‍ക്കുകയും പിന്നീട് വിമാനങ്ങള്‍ക്ക് തീപടര്‍ന്ന് താഴേക്ക് പതിക്കുകയും ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ഉടനെ സഹായത്തിന് എത്തിയെങ്കിലും പൈലറ്റുമാര്‍ അപകട സമയത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.