മനില: വടക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. കോട്ടാബാറ്റോ പ്രവിശ്യയിലെ തുലുനാന്‍ മുന്‍സിപ്പാലിറ്റിയിലെ ബസ് സ്റ്റേഷനിലാണ് സ്ഫോടനം നടന്നത്. ടിക്കറ്റ് ബൂത്തിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. തുലുനാനിന് കിഴക്കായുള്ള ബങ്ക്‌സാമോറോയിലേക്ക് ആക്രമികള്‍ നീങ്ങിയതായി വിവരം ലഭിച്ചതായി മേയര്‍ മൈക്കല്‍ ലിമ്പുങ്കാന്‍ പറഞ്ഞു. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചതായും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ഫിലിപ്പീന്‍സില്‍ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക് - ഫിലിപ്പീന്‍സില്‍ സ്ഫോടനം
കോട്ടാബാറ്റോ പ്രവിശ്യയിലെ ബസ് സ്റ്റേഷനിലാണ് ഉച്ചയോടെ സ്ഫോടനം നടന്നത്
ഫിലിപ്പീന്‍സില്‍ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്
ബങ്ക്‌സാമോറോ മേഖല മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദ ഗ്രൂപ്പിന്‍റെ ആസ്ഥാനമാണ്. 1969 മുതലാണ് ഈ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. ബങ്ക്‌സാമോറോയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പോരാടിയിരുന്ന മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് പിന്നീട് രാജ്യത്തുടനീളം തീവ്രവാദ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. 2014 ലെ സമാധാന കരാറോടെ വിമതരില്‍ ചിലര്‍ സര്‍ക്കാരിന്‍റെ സായുധ സേനയില്‍ ചേര്‍ന്നിരുന്നു.