ബാഗ്ദാദ്: സർക്കാർ വിരുദ്ധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനും ക്യാമറമാനും വെടിയേറ്റ് മരിച്ചു. ഇറാഖിലെ ബസ്റയിലാണ് അപകടം നടന്നത്. ഇറാഖിലെ കേബിൾ ന്യൂസ് നെറ്റ്‌വർക്കിലെ ഡിജ്‌ല ടിവിയുടെ ലേഖകനായ അഹ്മൻ അബ്ദുൾ സമദ് (39), ക്യാമറാമാൻ സഫാ ഗാലി എന്നിവരാണ് മരിച്ചതെന്ന് ബാഗ്ദാദിലെ യുഎസ് എംബസി സ്ഥിരീകരിച്ചു. കൊലപാതകം നിന്ദ്യവും ഭീരുത്വവുമാണെന്ന് എംബസി അപലപിച്ചു. ഇറാഖിൽ നടക്കുന്ന അനീതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും ഇറാഖ് സർക്കാർ മാധ്യമ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും എംബസി ആവശ്യപ്പെട്ടു.
ഇറാഖിൽ മാധ്യമ പ്രവർത്തകനും ക്യാമറമാനും വെടിയേറ്റ് മരിച്ചു - അഹ്മൻ അബ്ദുൾ സമദ്
ഇറാഖിലെ കേബിൾ ന്യൂസ് നെറ്റ്‌വർക്കിലെ ഡിജ്‌ല ടിവിയുടെ ലേഖകനായ അഹ്മൻ അബ്ദുൾ സമദ് (39), ക്യാമറാമാൻ സഫാ ഗാലി എന്നിവരാണ് മരിച്ചതെന്ന് ബാഗ്ദാദിലെ യുഎസ് എംബസി സ്ഥിരീകരിച്ചു
ഇറാഖിൽ മാധ്യമ പ്രവർത്തകനും ക്യാമറമാനും വെടിയേറ്റ് മരിച്ചു
കാറിൽ വന്ന ആയുധധാരികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താനായില്ല. എന്നാൽ ആരാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.