ഉക്രൈനില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു - kyvi news latest
പൊലീസിനെയും ആംബുലൻസിനെയും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്
ഉക്രേനിയൻ തലസ്ഥാനത്ത് ഗ്രനേഡ് പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു
കീവ്:ഇന്നലെ രാത്രി കീവ് നഗരത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട്പേർ മരിച്ചു. ഒരു സ്‌ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിട്ടുള്ളത്. നഗരത്തിലെ ഒരു കഫേയുടെ തൊട്ടടുത്ത് വെച്ച് രണ്ടുപേർ ഗ്രനേഡ് അശ്രദ്ധമായി കൈകാര്യം ചെയ്‌തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസിനെയും ആംബുലൻസിനെയും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി