കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 19 സിഖ് തീർഥാടകർ മരിച്ചു - crash between bus, passenger train

കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാമധ്യേ ഷാ ഹുസൈന്‍ എക്‌സ്പ്രസാണ് സിഖ് തീര്‍ഥാടകരുമായി വന്ന ബസില്‍ ഇടിച്ചത്.

സിഖ് തീർഥാടകർ  പാകിസ്ഥാനില്‍ അപകടം  പാകിസ്ഥാൻ  ബസ് ട്രെയിൻ അപകടം  Sikh pilgrims killed  Sikh pilgrims  crash between bus, passenger train  Pakistan
പാകിസ്ഥാനിലുണ്ടായ അപകടത്തിൽ 19 സിഖ് തീർഥാടകർ മരിച്ചു

By

Published : Jul 3, 2020, 6:01 PM IST

ലാഹോര്‍: പാകിസ്ഥാനില്‍ ആളില്ലാ റെയില്‍വെ ക്രോസിങില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 19 സിഖ് തീർഥാടകർ മരിച്ചു. പഞ്ചാബിലെ നങ്കാന സാഹിബിൽ നിന്ന് മടങ്ങിവരികയായിരുന്ന സിഖ് തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാമധ്യേ ഷാ ഹുസൈന്‍ എക്‌സ്പ്രസാണ് സിഖ് തീര്‍ഥാടകരുമായി വന്ന ബസില്‍ ഇടിച്ചത്. ഫാറൂഖാബാദിനും ബെഹാലി റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ആളില്ലാ റെയില്‍വേ ക്രോസിലാണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഷെയ്ഖുപുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ABOUT THE AUTHOR

...view details