കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഘോറിലെ പസബന്ത് ചെക്ക് പോയിന്‍റിന് നേരെ താലിബാൻ നടത്തിയ ആക്രമണത്തില്‍ 10 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റുവെന്നും ഒരാളെ കാണാതായെന്നും പ്രാദേശിക പൊലീസ് നേതൃത്വം പറഞ്ഞു. അതേസമയം കിഴക്കൻ ഖോസ്റ്റിൽ അജ്ഞാതനായ തോക്കുധാരി എട്ട് പേരെ വെടിവച്ച് കൊലപ്പെടുത്തി. കഴിഞ്ഞ പാർലമെന്‍റില്‍ മത്സരിച്ച അബ്ദുൽ ഖാലി ഇഖ്‌ലാസായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. ഇയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ആക്രമണങ്ങളാണ് അഫ്‌ഗാനിസ്ഥാനില്‍ നടക്കുന്നത്.
അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം; പൊലീസുകാരുള്‍പ്പെടെ 18 പേർ കൊല്ലപ്പെട്ടു - Afgan Thaliban
കൊല്ലപ്പെട്ടവരിൽ പടിഞ്ഞാറൻ ഘോറിലെ പസബന്ത് ചെക്ക് പോയിന്‍റിലെ 10 പൊലീസുകാരും ഉള്‍പ്പെടുന്നു
ആക്രമണം
കാബൂളിലെ മുസ്ലീം പള്ളി ആക്രമണത്തിൽ ആത്മീയ നേതാവടക്കം നാല് പേരും ആശുപത്രി ആക്രമണത്തിൽ നവജാതശിശുക്കളടക്കം 24 പേരും കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടിരുന്നു.