കാബുള്‍: പടിഞ്ഞാറൻ അഫ്‌ഗാൻ പ്രവിശ്യയായ ഹെറാത്തിൽ താലിബാനും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഡസനിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക ആശുപത്രിയെ ഉദ്ധരിച്ച് സ്‌പുട്‌നിക് ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഏഴ് കുട്ടികൾ, മൂന്ന് സ്ത്രീകൾ, ഏഴ് പുരുഷന്മാർ എന്നിവരുൾപ്പെടെ 17 പേരുടെ മൃതദേഹങ്ങൾ ഹെറാത്ത് പ്രവിശ്യയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും വെടിയേറ്റാണ് മരിച്ചത് എന്നാണ് വിവരം.
ആയുധ ധാരികളും താലിബാനും തമ്മില്‍ സംഘർഷം; 17 പേർ കൊല്ലപ്പെട്ടു
ഏഴ് കുട്ടികൾ, മൂന്ന് സ്ത്രീകൾ, ഏഴ് പുരുഷന്മാർ എന്നിവരുൾപ്പെടെ 17 പേരുടെ മൃതദേഹങ്ങൾ ഹെറാത്ത് പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റി
ഹെറാത്തിൽ ആയുധ ധാരികളും താലിബാനും തമ്മില്‍ സംഘർഷം; 17 പേർ കൊല്ലപ്പെട്ടു
ALSO READ:മുസ്ലീം യുവതിയെ പ്രണയിച്ചതിന് കര്‍ണാടകയില്‍ ഹിന്ദു യുവാവിനെ കൊന്ന് കിണറ്റിൽ തള്ളി
പ്രാദേശിക കുറ്റവാളികൾക്കെതിരെ ഞായറാഴ്ച ഹെറാത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും അഫ്ഗാൻ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്‌റ്റ് 15-ന് തലസ്ഥാനമായ കാബൂൾ പിടിച്ചടക്കി താലിബാൻ അഫ്‌ഗാനിൽ അധികാരത്തിൽ എത്തിയതിന് ശേഷം നിരവധി സംഘർഷങ്ങളാണ് വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Last Updated : Oct 25, 2021, 9:02 AM IST