കേരളം

kerala

ETV Bharat / international

വിഷമദ്യം; നേപ്പാളിൽ 17 മരണം - നേപ്പാളിൽ 17 മരണം

മാർച്ച് 10ന് ഹോളി ആഘോഷത്തിനിടെയാണ് മദ്യപാനം നടന്നത്.

വിഷമദ്യം  നേപ്പാളിൽ 17 മരണം  poisonous liquor in Nepal
വിഷമദ്യം

By

Published : Mar 15, 2020, 5:52 PM IST

കാഠ്‌മണ്ഡു: വിഷം കലർന്ന മദ്യം കഴിച്ച് നേപ്പാളിൽ 17 മരണം. 28 പേർ ചികിത്സയിൽ തുടരുകയാണ്. ദക്ഷിണ നേപ്പാളിലെ ധനുഷയിലാണ് സംഭവം. വീട്ടിൽ നിർമിച്ച മദ്യമായിരുന്നു. സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.

മാർച്ച് 10ന് ഹോളി ആഘോഷത്തിനിടെയാണ് മദ്യപാനം നടന്നത്. തുടർന്ന് അവശനിലയിലായ സംഘത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് പേർ വെള്ളിയാഴ്ചയും ഒരാൾ ശനിയാഴ്‌ചയും 13 പേർ ഞായറാഴ്‌ചയുമാണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷാംശമായ മീഥൈൽ കലർന്ന മദ്യമാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details