അഫ്‌ഗാനില്‍ 16 താലിബാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു
ഉരുസ്‌ഗാന്‍ പ്രവിശ്യയിലെ ചെക് പോസ്റ്റിന് നേരയുണ്ടായ താലിബാന്‍ ആക്രമണത്തെ സേന പരാജയപ്പെടുത്തി
കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഉരുസ്‌ഗാനിലെ ദെഹ്‌റാവുഡ്, ഗിസാബ് എന്നിവിടങ്ങളിലെ ചെക് പോസ്റ്റിന് നേരയുണ്ടായ താലിബാന്‍ ആക്രമണത്തെ സേന പരാജയപ്പെടുത്തിയിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്‌ച മായ്‌വന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ താലിബാന്‍ കമാന്‍ഡര്‍ അനസിനെ അഫ്‌ഗാന്‍ സേന വധിച്ചതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.