കേരളം

kerala

ETV Bharat / international

കാബൂൾ ബോംബ് സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു - കാബൂൾ

അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്.

കാബൂൾ ബോംബ് സ്ഫോടനം

By

Published : Sep 3, 2019, 1:05 PM IST

കാബൂൾ: അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
സ്‌ഫോടനത്തിൽ ഏകദേശം 16 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്‌ച രാത്രി 9.45 ന് ഗ്രീൻ വില്ലേജ് കോംപ്ളക്‌സിലെ പൊലീസ് ഡിസ്‌ട്രിക്‌ട് ഒമ്പതിലാണ് സ്ഫോടനം നടന്നത്. പെട്രോൾ പമ്പ് ഉൾപ്പെടെ സ്ഫോടനത്തിൽ നശിച്ചു.
സ്ഫോടനത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനുമുമ്പ് മൂന്ന് തവണ താലിബാൻ ഗ്രീൻ വില്ലേജ് കോംപ്ളക്‌സ് ലക്ഷ്യം വച്ചതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details