ഹൈദരാബാദ്: ഇന്ത്യയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്. ഇന്ത്യോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഉല്‍ഭവമെടുത്ത രാക്ഷസ തിരമാലകള്‍ ഇന്ത്യന്‍ തീരത്ത് മാത്രമല്ല ശ്രീലങ്കയടക്കം 14ഓളം രാജ്യങ്ങളിലാണ് ആഞ്ഞടിച്ചത്. 2,30,000 ആളുകളുടെ ജീവനാണ് സുനാമി കവര്‍ന്നത്. റിക്‌ടര്‍ സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയുണ്ടായ സുനാമിയായിരുന്നു അന്നത്തേത്.
സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ് - സുനാമി
ഇന്ത്യോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഉല്‍ഭവമെടുത്ത രാക്ഷസ തിരമാലകള്‍ ഇന്ത്യന്‍ തീരത്ത് മാത്രമല്ല ശ്രീലങ്കയടക്കം 14ഓളം രാജ്യങ്ങളിലാണ് ആഞ്ഞടിച്ചത്.
സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്
ലോകത്തിലെ ഏറ്റവും ശക്തിയേറിയ മൂന്നാമത്തെ സുനാമിയായിരുന്നു ഡിസംബര്‍ 26ലേത്. 10മിനിട്ടായിരുന്നു ദൈര്‍ഖ്യം. പ്രഭവസ്ഥാനത്ത് നിന്ന് ആഫ്രിക്കന്‍ തീരങ്ങളിലേക്ക് 3000 കിലോമീറ്ററോളമാണ് ഈ കൊലയാളി തിരമാലകള്‍ സഞ്ചരിച്ചത്. 10 ബില്ല്യണ്‍ രൂപയുടെ നാശനഷ്‌ടമാണ് ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളില്‍ സുനാമി വരുത്തിവെച്ചത്.
ആഗോളതലത്തിലെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍
- 2004ലെ സുനാമിക്ക് ശേഷം യു എന്നിന്‍റെ നേതൃത്വത്തില്‍ സുനാമിയെ ഫലപ്രദമായി നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ മുഴുവന്‍ സുനാമി ബാധിത പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനമുണ്ടായി.
- ഇന്ത്യന്‍,അറ്റ്ലാന്‍റിക്, പസഫിക്,കരീബിയന്‍ തീരങ്ങളിലെ പ്രാദേശിക മുന്നറിയിപ്പ് കേന്ദ്രങ്ങളെ ഉള്‍കൊള്ളുന്ന ആഗോള സംവിധാനത്തില്‍ 60 ഓളം ഡീപ് ഓഷ്യന്‍ സുനാമി ഡിറ്റക്‌ടറുകളാണ് ഒരുക്കിയിരിക്കുന്നത്.
- ഇന്ത്യന്‍ മഹാസമുദ്രതീരത്തും, മെഡിറ്ററേനിയന്‍ സമുദ്രത്തിലുമുള്ള സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഒരു സവിശേഷത ഇവയ്‌ക്ക് പ്രാദേശിക സുനാമി സേവനകേന്ദ്രങ്ങളുണ്ടെന്നാണ്.
- ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്ക്കും പ്രത്യേകം ഡാര്‍ട്ട് കേന്ദ്രങ്ങളുണ്ട്. ഇന്ത്യോനേഷ്യ ജര്‍മനിയുമായി സഹകരിച്ചാണ് സുനാമി മുന്നറിയിപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.
- മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നിലവില്‍ ഡാര്‍ട്ട് കേന്ദ്രങ്ങളൊന്നും തന്നെയില്ല. ഭൂകമ്പചലനങ്ങളെ അടിസ്ഥാനമാക്കിയാണവരുടെ പ്രവര്‍ത്തനം.
- ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്ക് സമാനമായി ഫ്രാന്‍സ്,ഗ്രീസ്,ഇറ്റലി,പോര്‍ട്ടുഗല്‍,തുര്‍ക്കി എന്നീ രാജ്യങ്ങളും മെഡിറ്ററേനിയന്‍ സമുദ്ര തീരങ്ങളിലെ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്.