കേരളം

kerala

ETV Bharat / international

അഫ്‌ഗാനില്‍ സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ 15 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു - Kabul

കാണ്ഡഹാര്‍ പ്രവിശ്യയിലാണ് അഫ്‌ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ് താലിബാനെതിരെ പ്രത്യാക്രമണം നടത്തിയത്.

അഫ്‌ഗാനില്‍ സുരക്ഷാസേന തിരിച്ചടിച്ചു  അഫ്‌ഗാനിസ്ഥാന്‍  താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു  താലിബാന്‍  15 Taliban terrorists killed in retaliatory attacks  Afghan Forces  Afghanistan  Kabul  Afghan National Security Forces
അഫ്‌ഗാനില്‍ സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ 15 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

By

Published : Dec 7, 2020, 2:00 PM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ 15 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് അഫ്‌ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ് താലിബാനെതിരെ പ്രത്യാക്രമണം നടത്തിയത്. ഞായറാഴ്‌ച പഞ്ച്‌വായ്, ബാല്‍ഗൂര്‍, ചര്‍ക്ക് എബി, ഗുല്‍ബാഗ് എന്നിവിടങ്ങളില്‍ താലിബാന്‍ ആക്രമണം നടത്തിയിരുന്നു. അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് തിരിച്ചടി നടത്തിയെന്ന് വ്യക്തമാക്കുന്ന പ്രസ്‌താവന പുറത്തിറക്കിയത്. ഏറ്റുമുട്ടലില്‍ താലിബാന്‍റെ ആയുധങ്ങളും വെടികോപ്പുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റോഡുകളില്‍ താലിബാന്‍ കുഴിച്ചിട്ട മൈനുകളും കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details