ബെയ്‌ജിങ്: വടക്കൻ ചൈനയിലെ കൽക്കരി ഖനിയിൽ തിങ്കളാഴ്‌ചയുണ്ടായ വാതക സ്‌ഫോടനത്തിൽ 15 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ ഫെങ് യാൻ ഗ്രൂപ്പ് നടത്തിയ ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. 11 പേർ പരിക്കുകളില്ലാതെ അപകടത്തിൽനിന്നും രക്ഷപ്പെട്ടതായി ഷാങ്‌സി പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 15 മരണം - ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 15 മരണം
ചൈനയിൽ തിങ്കളാഴ്‌ച ഉച്ചക്കുണ്ടായ സ്‌ഫോടത്തിൽ 15 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 15 മരണം
കൽക്കരി വാതകം എന്നറിയപ്പെടുന്ന മീഥെയ്‌ൻ ചോർന്നതിന് ശേഷം ശരിയായ രീതിയിൽ വായുസഞ്ചാരം ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളിലാണ് ഖനികളിൽ സ്‌ഫോടനം നടക്കുന്നത്. ആഗോലതലത്തിൽ ഖനികളിലെ സ്‌ഫോടനമരണങ്ങളിൽ 80 ശതമാനവും ചൈനയിലാണ്.