ചൈനയിലെ ഖനിയില്‍ അപകടം ; 14 പേര്‍ മരിച്ചു
പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ ഗുയിഷോ പ്രവിശ്യയിലെ അൻലോംഗ് രാജ്യത്തെ ഗ്വാങ്‌ലോംഗ് കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 23 തൊഴിലാളികൾ ഖനിയിലുണ്ടായിരുന്നു
ബീജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയില്‍ വീണ്ടും കല്‍ക്കരി അപകടം. ഖനിയിൽ കൽക്കരിയും വാതകവും പൊട്ടിത്തെറിച്ച് 14 തൊഴിലാളികൾ മരിച്ചു. രണ്ട് തൊഴിലാളികൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ ഗുയിഷോ പ്രവിശ്യയിലെ അൻലോംഗ് രാജ്യത്തെ ഗ്വാങ്‌ലോംഗ് കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. അപകട സമയത്ത് 23 തൊഴിലാളികൾ ഖനിയിലുണ്ടായിരുന്നു. അപകടം നടന്നയുടനെ തന്നെ ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. നവംബറിൽ വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ കൽക്കരി ഖനി സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.