ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 14 പേർക്ക് പരിക്ക്. മത്സരം കാണാൻ വന്നവർക്കാണ് പരിക്കേറ്റത്.
പാകിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ സ്ഫോടനം; 14 പേർക്ക് പരിക്ക് - പാകിസ്ഥാൻ സ്ഫോടനം
ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല
പാകിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ സ്ഫോടനം; 14 പേർക്ക് പരിക്ക്
ഫുട്ബോൾ മൈതാനത്തിന്‍റെ മതിലിനടുത്ത് അക്രമികൾ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ മത്സരം പുരോഗമിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.