ബെയ്‌ജിങ്: വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഇരുമ്പ് ഖനിയിൽ കുടുങ്ങിയ 13 തൊഴിലാളികളും കൊല്ലപ്പെട്ടു. ആറ് ദിവസമായി 1,084 പേർ ചേർന്നാണ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. തൊഴിലാളികളെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു .
സംഭവത്തിൽ 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.