കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ ബോംബാക്രമണം; 12 പേർ കൊല്ലപ്പെട്ടു - അഫ്‌ഗാനിസ്ഥാനിൽ ബോംബാക്രമണം : 12 പേർ കൊല്ലപ്പെട്ടു

താലിബാൻ ഉൾപ്പെടുന്ന അഫ്‌ഗാൻ സമാധാന സമ്മേളനം ദോഹയിൽ നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

അഫ്‌ഗാനിസ്ഥാനിൽ ബോംബാക്രമണം : 12 പേർ കൊല്ലപ്പെട്ടു

By

Published : Jul 8, 2019, 8:54 AM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഇന്നലെ നടത്തിയ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നൂറ്റിയമ്പതിലേറെപ്പേർക്ക് പരിക്ക്. രാജ്യത്തിൽ നിരന്തരമായ യുദ്ധം അവസാനിപ്പിക്കുന്നതിനായി താലിബാൻ ഉൾപ്പെടുന്ന അഫ്‌ഗാൻ സമാധാന സമ്മേളനം ദോഹയിൽ നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം.

ഗസ്‌നിയിലെ രഹസ്യാന്വേഷണ വകുപ്പിന് സമീപമാണ് കാർ ബോംബ് പൊട്ടിത്തെറിച്ചതെന്ന് പ്രവിശ്യാ ഭരണ സമിതി അംഗം ഹസൻ റാസ യൂസഫി പറഞ്ഞു. മരിച്ചവരിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ പലരും അടുത്തുള്ള ഹൈസ്കൂളിലെ വിദ്യാർഥികളാണ്. സ്ഫോടനം മൂലമുണ്ടായ ഗ്ളാസുകൾ പൊട്ടിത്തെറിച്ച് പരിക്കേറ്റവരാണ് ഭൂരിഭാഗവും.

For All Latest Updates

TAGGED:

12 killed

ABOUT THE AUTHOR

...view details