ധാക്ക:ബംഗ്ലാദേശിലെ റെയിൽവേ ക്രോസിംഗിൽ ട്രെയിൻ ബസ്സിലിടിച്ച് 12 പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജോയ്പുർഹത്ത് ജില്ലയിലാണ് സംഭവം നടന്നത്. പർബതിപൂരിൽ നിന്ന് യാത്ര തിരിച്ച ഉത്തര എക്സ്പ്രസ് ട്രെയിൻ ആണ് റെയില്‍വെ ക്രോസിംഗില്‍ ബസിലിടിച്ചത്. അര കിലോമീറ്ററോളം ദൂരം ട്രെയിന്‍ ബസിനെ ട്രാക്കിലൂടെ വലിട്ടിഴച്ച് കൊണ്ടുപോയി.
ബംഗ്ലാദേശില്‍ ട്രെയിന്‍ ബസിലിടിച്ച് 12 മരണം; 6 പേര്‍ക്ക് പരിക്ക് - ട്രെയിന്‍ ബസിലിടിച്ച് 12 മരണം
ലെവല്‍ ക്രോസിംഗില്‍ ഡ്യൂട്ടിയില്‍ ആളില്ലാത്തതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് ജോയ്പുർഹത്ത് സർദാർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള എകെഎം അലംഗിർ ജഹാൻ പറഞ്ഞു.
ലെവല്‍ ക്രോസിംഗില്‍ ഡ്യൂട്ടിയില്‍ ആളില്ലാത്തതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് ജോയ്പുർഹത്ത് സർദാർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള എകെഎം അലംഗിർ ജഹാൻ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇതില്‍ രണ്ട് പേര്‍ മരിച്ചതായി ജോയ്പൂർഹട്ട് ഡെപ്യൂട്ടി കമ്മീഷണർ ഷരീഫുൽ ഇസ്ലാം അറിയിച്ചു. പരിക്കേറ്റ ആറ് പേരെ ജോയ്പുർഹത്ത് സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരെല്ലാം ബസിലെ യാത്രക്കാരാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലാദേശ് റെയിൽവെ മൂന്നംഗ സമിതിയെ നിയോഗിച്ചു.