നേപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 12 ഇന്ത്യക്കാരും - കൊറോണ
കിഴക്കൻ നേപ്പാളിലെ ഉദയ്‌പൂരിൽ ത്രിയുഗ മൾട്ടിപ്പിൾ കാമ്പസിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന 12 ഇന്ത്യൻ പൗരന്മാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
നേപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 12 ഇന്ത്യക്കാരും
കാഠ്‌മണ്ഡു: 14 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ നേപ്പാളിലെ കൊവിഡ് ബാധിതരുടെ എണ്ണം 30 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ ഇന്ത്യൻ പൗരന്മാരാണ്. കിഴക്കൻ നേപ്പാളിലെ ഉദയ്‌പൂരിൽ ത്രിയുഗ മൾട്ടിപ്പിൾ കാമ്പസിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു ഇവർ. തെക്കൻ നേപ്പാളിലെ ചിറ്റ്‌വാൻ ജില്ലയിലാണ് മറ്റ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തത്.