ജനീവ: അഫ്‌ഗാനിലെ പ്രതിസന്ധി പ്രതിദിനം വർധിക്കുകയാണെന്നും 12.2 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണെന്നും യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹുമാനിറ്റേറിയൻ അഫയേഴ്‌സ് . ഈ വർഷം പാകിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നായി 735,000 അഫ്‌ഗാൻ പൗരർ അഫ്‌ഗാനിസ്ഥാനിലേക്ക് തിരികെയെത്തിയെന്ന് യുഎൻ ഓഫീസ് അറിയിച്ചു.
രാജ്യത്ത് താലിബാൻ പിടിമുറുക്കുന്നതിനിടെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലൂടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്ത് നിന്ന് നിലവിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ജനുവരി മുതൽ 550,000 ആളുകൾ രാജ്യത്തിന് അകത്ത് തന്നെ പാലായനം ചെയ്‌തെന്നും ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തിലെ 16 ശതമാനം ആളുകളും പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നുണ്ടെന്നും 11 ശതമാനം പേർ മിതമായ രീതിയിൽ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും യുഎൻ വ്യക്തമാക്കുന്നു.