ബെയ്‌ജിങ്: ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം ഓയിൽ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് പത്ത് പേർ മരിച്ചു. വൈകുന്നേരം 4.40 ഓടെയായിരുന്നു അപകടം. അപകടത്തില്‍ 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപത്തുള്ള ചില റെസിഡൻഷ്യൽ വീടുകള്‍ക്കും ഫാക്ടറി വർക്ക് ഷോപ്പുകള്‍ക്കും കേടുപാട് സംഭവിച്ചതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
ചൈനയില്‍ ഓയില്‍ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു - ചൈന
അപകടത്തില്‍ 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചൈനയില്‍ ഓയില്‍ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു
സ്‌ഫോടനത്തെത്തുടർന്ന് നിരവധി കാറുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. ദേശീയപാതയുടെ പ്രവേശന കവാടങ്ങൾ അടച്ചതായും അധികൃതര്‍ അറിയിച്ചു.