റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം; വിവരം പുറത്ത് വിടാതെ പാകിസ്താന്‍ - സ്ഫോടനം
മാധ്യമങ്ങളെ സൈന്യം വിലക്കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഹ്സാൻ ഉല്ലഹ്
ഇസ്ലാമാബാദ്: പാകിസ്താനിലെ റാവൽപിണ്ടിയിൽ സൈനിക ആശുപത്രിയിൽ സ്ഫോടനം. പത്ത് പേർക്ക് പരിക്കേറ്റു. പാകിസ്താനിലെ മനുഷ്യാവകാശ പ്രവർത്തകർ ട്വിറ്ററിലൂടെയാണ് വാർത്ത പുറത്തു വിട്ടത്. വിവരം പുറത്തു വിടുന്നതിൽ നിന്ന് മാധ്യമങ്ങളെ സൈന്യം വിലക്കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഹ്സാൻ ഉല്ലഹ് സ്ഫോടന ദൃശ്യങ്ങൾ ട്വീറ്റ് ചെയ്യവെ പറഞ്ഞു. യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ ആശുപത്രിയിലുണ്ടായിരുന്നു എന്നും അഹ്സൻ പറയുന്നു. സംഭവത്തെ കുറിച്ച് പാകിസ്താന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.