ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഐഇഡി സ്‌ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക് . ഖൈബർ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ പോളിയോ നല്‍കുന്നതിനായി നിയോഗിച്ച തൊഴിലാളികളുടെ സുരക്ഷയ്ക്കായി വിന്യസിച്ച പൊലീസ് മൊബൈൽ വാനിനടുത്തായിരുന്നു സ്‌ഫോടനം.
പാക്കിസ്ഥാനിൽ ഐഇഡി സ്‌ഫോടനം; ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു
പോളിയോ നല്‍കുന്നതിനായി നിയോഗിച്ച തൊഴിലാളികളുടെ സുരക്ഷയ്ക്കായി വിന്യസിച്ച പൊലീസ് വാനിനടുത്ത് സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു
ദേരാ ഇസ്മായിൽ ഖാൻ നഗരത്തിലെ കുലാച്ചി പ്രദേശത്താണ് സംഭവം. പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ വാഹിദ് മഹമൂദ് പറഞ്ഞു. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദ സംഘടനയും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പോളിയോ തുള്ളികൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പറഞ്ഞ് തീവ്രവാദികൾ വാക്‌സിനേഷൻ ടീമുകള്‍ക്കെതിരായി ആക്രമണങ്ങള്‍ നടത്തുന്നത് പതിവാണ്.
ജനുവരിയിൽ അഫ്‌ഗാനിസ്ഥാന്‍റെ അതിർത്തിയിലുള്ള ഖൈബർ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ അജ്ഞാതർ രണ്ട് വനിതാ പോളിയോ തൊഴിലാളികളെ കൊല്ലപ്പെട്ടുത്തിയിരുന്നു. ഏകദേശം 39.6 ദശലക്ഷം കുട്ടികൾക്ക് കുത്തിവയ്പ്പ് ലക്ഷ്യമിട്ട് ഈ വർഷം രാജ്യവ്യാപകമായി പോളിയോ വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുത്തി വയ്പെടുക്കുന്നതിനായി 265,000 പേരാണ് വീടുകള്‍തോറും പോകുന്നത്.