ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്ക് പരിക്കേറ്റു. പിര്‍ ബിദായി ബസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്‌ത ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്ഐ സജ്ജാദുല്‍ ഹസ്സന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക് - ഇസ്ലാമാബാദ്
റാവല്‍പിണ്ടിയില്‍ പാര്‍ക്ക് ചെയ്‌ത ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്.
പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക്
സ്ഫോടനത്തിന് പിന്നില്‍ ഭീകരരാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബോംബ് ഡിസ്‌പോസല്‍ സ്ക്വാഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.