ദാവോസ് :ഇന്ത്യയെയും ചൈനയെയും വികസ്വര രാഷ്ട്രമായി കണക്കാക്കുന്ന ലോക വ്യാപാര സംഘടന തങ്ങളോട് നീതി പുലര്‍ത്തുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോട് നീതിപൂര്‍വമായ പരിഗണന നല്‍കിയില്ലെന്നും ട്രംപ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍റില്‍ സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ്.
ലോകവ്യാപാര സംഘടന അമേരിക്കയെ വികസ്വര രാജ്യമായി കണക്കാക്കുന്നില്ലെന്ന് ട്രംപ്
അമേരിക്ക വികസിത രാജ്യമല്ല, വികസ്വര രാഷ്ട്രമാണ് അമേരിക്കന്‍ പ്രസിഡന്‍റ്
തങ്ങളും വികസ്വര രാജ്യമാണ്. പക്ഷേ, ലോകവ്യാപാര സംഘടന ഞങ്ങളെ കണക്കാക്കുന്നത് വികസിത രാജ്യമായിട്ടാണ്. എന്നാല്‍ ഇന്ത്യക്കും ചൈനയ്ക്കും അങ്ങനെയല്ല എന്നതുകൊണ്ട് വളരെ അധികം ഗുണങ്ങള്‍ ഉണ്ട്. വര്‍ഷങ്ങളായി അമേരിക്കയോട് ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം അമേരിക്ക 7 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ നേടിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. അരനൂറ്റാണ്ടിനുള്ളില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിരക്കിലാണുള്ളതെന്നും ട്രംപ് പറഞ്ഞു.