ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4,84,22,013 ആയി ഉയർന്നു. ലോകമെമ്പാടുമായി 12,30,786 ആളുകൾ വൈറസിന് കീഴടങ്ങി. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 3,46,71,485 ആയി.
ലോകത്ത് കൊവിഡ് 4.84 കോടി കവിഞ്ഞു - കൊവിഡ് ലോകത്ത്
12 ലക്ഷത്തിലധികം രോഗികൾക്ക് ജീവൻ നഷ്ടമായി. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 3,46,71,485 ആയി.
![ലോകത്ത് കൊവിഡ് 4.84 കോടി കവിഞ്ഞു 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:23:18:1604555598-global-covid-19-tracker-0511newsroom-1604555551-97.jpg)
1
ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് 98 ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിലാണ്. ഇവിടെ 98,01,355 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലെ മരണസംഖ്യ 2,39,829 ആണ്. 83,63,412 കൊവിഡ് കേസുകളും 1,24,354 മരണങ്ങളും റിപ്പോർട്ട് ചെയ്ത ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കക്ക് പിന്നാലെ ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ ഉള്ളത്. നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ വൈറസിൻ്റെ പുതിയ തരംഗം ഉണ്ടാകുന്നതിനാൽ, ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരി ക്കുകയാണ്.