ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5.89 കോടി കടന്നു. 13,93,837 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 4,07,72,679 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതുവരെ ഒന്നരക്കോടിയിലധികം പേര്‍ രോഗബാധിതരായി. 2,62,701 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ലോകത്ത് 5.89 കോടി കൊവിഡ് ബാധിതര്‍ - അമേരിക്ക കൊവിഡ്
ഒന്നരക്കോടിയിലധികം പേര്‍ രോഗബാധിതരായ അമേരിക്കയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. പ്രാദേശിക രോഗവ്യാപനം വീണ്ടും ആരംഭിച്ചതോടെ ചൈനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
വാഷിങ്ടണില്‍ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ചൈനയില്‍ പ്രാദേശിക രോഗ വ്യാപനം വീണ്ടും ആരംഭിച്ചതോടെ സ്കൂളുകള്‍ അടച്ചും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും കൂടുതല്‍ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്. ലക്ഷക്കണക്കിന് പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാക്കുന്നത്.
നേരത്തെ ജി20 ഉച്ചകോടിയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൊവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും തീരുമാനിച്ചിരുന്നു.