ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്‌പ്പ്. ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിലുണ്ടായ അജ്ഞാതന്‍റെ ആക്രമണത്തില്‍ നാല് വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പ്രതിക്ക് വെടിയേറ്റവരുമായി ബന്ധമൊന്നുമില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വെടിവയ്‌പ്പിന് പിന്നാലെ സ്ഥലത്തുനിന്ന് ആളുകള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ന്യൂയോര്‍ക്കില്‍ വെടിവയ്‌പ്പ്; കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി.
അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാണ്. രാജ്യത്തെ ഉദാരമായ തോക്ക് നയം ആര്‍ക്കും എളുപ്പം തോക്ക് വാങ്ങാൻ തരത്തിലുള്ളതാണ്. ട്രംപ് സര്‍ക്കാരിന്‍റെ അവസാനകാലത്ത് രാജ്യത്തെ തോക്ക് നയത്തില്‍ മാറ്റങ്ങള്‍ വരണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ നിയമത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. രാജ്യത്തിന്‍റെ പല മേഖലകളിലും ഇപ്പോഴും തോക്ക് നയത്തിനെതിരെ പ്രതിഷേധം തുടരുന്നുണ്ട്.
also read:കാെവിഡ് വ്യാപനം; ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് ജോ ബൈഡൻ