വാഷിങ്ടൺ: ലഷ്‌കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാന് മേൽ സമ്മർദം ചെലുത്തുമെന്ന് യുഎസ്. കശ്‌മീരിലെ ഭീകരസംഘടനകൾ പാകിസ്ഥാന്‍റെയും കശ്‌മീരിന്‍റെയും ശത്രുക്കളാണെന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായും യുഎസ് വ്യക്തമാക്കി.1972ലെ സിംല കരാർ മാർഗനിർദേശമനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെ ഉഭയകക്ഷി ചർച്ചകളിലൂടെ വേണം പരിഹരിക്കാനെന്ന നിലപാടാണ് യുഎസിനുള്ളത്. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണക്കുന്നതാണ് ഉഭയകക്ഷി ചർച്ചക്കുള്ള പ്രധാനതടസമെന്നും ദക്ഷിണ മധ്യേഷ്യയുടെ ആക്‌ടിങ് അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് ജി.വെൽസ് അഭിപ്രായപ്പെട്ടു.
ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് യുഎസ്
അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണക്കുന്നതാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചക്ക് പ്രധാനതടസമെന്നും ദക്ഷിണ മധ്യേഷ്യയുടെ ആക്‌ടിങ് അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് ജി.വെൽസ്
യുഎസ്
സ്വന്തം മണ്ണിലെ ഭീകരപ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ ഉറച്ച തീരുമാനമെടുത്താൽ ഇന്ത്യ-പാക്ക് ഉഭയകക്ഷി ചർച്ചയ്ക്ക് ശക്തമായ അടിത്തറയാകുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ആലീസ് ജി. വെൽസ് പറഞ്ഞു. ഇതിന് പുറമെ പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യം കുറയുന്നതിനെക്കുറിച്ചും ആലീസ് ജി.വെൽസ് ആശങ്ക ഉന്നയിച്ചു.