കേരളം

kerala

ETV Bharat / international

"ജൂലിയൻ അസാൻജ്" അമേരിക്കയുടെ നോട്ടപുള്ളിയായത് എങ്ങനെ?

സാമ്പത്തിക നേട്ടങ്ങൾ പ്രതീഷിക്കാതെ രഹസ്യ സ്വാഭാവമുള്ള വാർത്തകൾ, വിവരങ്ങൾ, രേഖകൾ എന്നിവ പ്രസിദ്ധപ്പെടുത്തുകയെന്നാതായിരുന്നു വിക്കിലീക്സിന്‍റെ ലക്ഷ്യം.

By

Published : Apr 12, 2019, 8:11 PM IST

ജൂലിയൻ അസാജ് അറസ്റ്റിന് ശേഷം പൊലീസ് വാഹനത്തിൽ

കഴിഞ്ഞ ദിവസം ലണ്ടനിൽ ഒരു അറസ്റ്റ് നടന്നു. അതിന്‍റെ പിന്നാലെ പല ചോദ്യങ്ങളും ഉയർന്നു വന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമായിരുന്നു ആരാണ് അറസ്റ്റിലായ ജൂലിയൻ അസാൻജ്? എന്താണ് വിക്കിലീക്സ്?

2006 ഒക്ടോബർ 4ന് സ്ഥാപിതമായ മീഡിയ വെബ്സൈറ്റ് സ്ഥാപനമാണ് വിക്കിലീക്സ്. മാധ്യമപ്രവർത്തകനും കമ്പ്യൂട്ടർ പ്രോഗ്രാമറുമായ ജൂലിയൻ അസാൻജ് എന്ന വ്യക്തിയാണ് ഈ വെബ്സൈറ്റ് രൂപികരിച്ചത്. സാമ്പത്തിക നേട്ടങ്ങൾ പ്രതീഷിക്കാതെ രഹസ്യ സ്വാഭാവമുള്ള വാർത്തകൾ, വിവരങ്ങൾ, രേഖകൾ എന്നിവ പ്രസിദ്ധപ്പെടുത്തുകയെന്നാതായിരുന്നു വിക്കിലീക്സിന്‍റെ ലക്ഷ്യം. 10 വർഷത്തെ അവരുടെ പ്രവർത്തനങ്ങളുടെ ഇത്തരത്തിലുളള 10 മില്ല്യൺ രേഖകളാണ് പ്രസിദ്ധീകരിച്ചത്.

2010 ൽ അമേരിക്കയുടെ സൈനിക നയതന്ത്ര വിവരങ്ങളും ചോർത്തിയെടുത്തി പ്രസിദ്ധീകരിച്ചു. അഫ്ഗാൻ യുദ്ധം സംബന്ധിച്ച 91,000 രഹസ്യ ഫയലുകളും ഇറാഖ് യുദ്ധം സംബന്ധിച്ച നാലു ലക്ഷം ഫയലുകളും ഈ കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കൻ സൈന്യം യുദ്ധ മുഖത്ത് കാട്ടുന്ന ക്രൂരതകൾ തുറന്ന് കാട്ടുന്നതായിരുന്നു ഈ രേഖകൾ. അങ്ങനെ വിക്കിലീക്സ് അമേരിക്കയുടെ നോട്ടപുള്ളിയായി. വിക്കിലീക്സിന് രേഖകൾ ചോർത്തി നൽകിയ അമേരിക്കയുടെ സേനാംഗം ചെൽസി മാനിങ്ങിനെ പിന്നീട് അറസ്റ്റ് ചെയ്തു. 2017 ൽ ബറാക് ഒബാമ ഭരണകൂടം ഇദ്ദേഹത്തെ മോചിപ്പിച്ചു.

തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോർ രാഷ്ട്രീയാഭയം നൽകിയതിനെ തുടർന്ന് ലണ്ടനിലെ അവരുടെ എംബസിയിൽ കഴിഞ്ഞ ഏഴു വർഷമായി താമസിക്കുകയായിരുന്നു ജൂലിയൻ അസാൻജ് എന്ന 47 കാരൻ. ലൈംഗിക പീഡനക്കേസിൽ ചോദ്യം ചെയ്യലിനായി സ്വീഡനിലേക്കു നാടുകടത്തുന്നതു തടയാനായിരുന്നു അസാൻജ് ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

എന്നാൽ ഇക്വഡോറിനെതിരെ കോടതിയെ സമീപിച്ചതോടെ ഇക്വഡോർ രാഷ്ട്രീയാഭയം പിൻവലിച്ചു. ഇത് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസാൻജ് അറസ്റ്റിലായത്. എംബസിക്ക് പുറത്ത് കാവലുണ്ടായിരുന്ന ബ്രിട്ടീഷ് പൊലീസ് അകത്ത് കയറി അസാൻജിനെ പിടിച്ചിറക്കി പൊലീസ് വാഹനത്തിൽ കൊണ്ട് പോകുകയായിരുന്നു. അഞ്ച് വർഷം അസാൻജ് തടവ് അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അസാൻജ് അറസ്റ്റിലായതോടെ ലൈംഗിക പീഡന കേസ് വീണ്ടും പരിഗണിക്കുകയും കേസിൽ പുനരന്വേഷണം നടത്തുകയും ചെയ്യുമെന്നാണ് വിവരം.

ABOUT THE AUTHOR

...view details