കേരളം

kerala

ETV Bharat / international

2020 യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ കാത്തിരിക്കുന്നത് തോൽവിയോ - Why Trump will lose the 2020 US presidential election

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫല പ്രവചനത്തിനായി വികസിപ്പിച്ചെടുത്ത ഒരു മാതൃകാ “കീസ്'' അനുസരിച്ച് ട്രംപ് തോല്‍ക്കുമെന്നാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ അലന്‍ ലിച്ച്മാന്‍ പറയുന്നത്.

Why Trump will lose the 2020 US presidential election  2020 യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  2020 യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ കാത്തിരിക്കുന്നത് തോൽവിയോ  Why Trump will lose the 2020 US presidential election  2020 US presidential election
പ്രസിഡന്‍റ്

By

Published : Aug 11, 2020, 12:53 PM IST

ന്യൂഡല്‍ഹി: കൊവിഡ്-19 മഹാമാരി കൈകാര്യം ചെയ്തതിന്‍റെ പേരില്‍ ഉയരുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് എതിരായ വിമര്‍ശനങ്ങള്‍, “കൃത്യമല്ലാത്ത'' ഫലം ഉളവാക്കും എന്ന് പറഞ്ഞ് മെയിലുകള്‍ വഴിയുള്ള വോട്ടിങ്ങിനെ എതിര്‍ക്കുന്നു എന്ന ട്രംപിന്‍റെ വാദം. ഈ വര്‍ഷത്തെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ ശ്രമങ്ങള്‍ക്കിടയിൽ വ്യക്തമായി ഉയര്‍ന്നു വരുന്ന വസ്തുത അദ്ദേഹം തോല്‍വി നേരിടുന്നു എന്നത് തന്നെയാണ്. കഴിഞ്ഞ നാല് ദശാബ്ദ കാലങ്ങളില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്തിയ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ അലന്‍ ലിച്ച്മാന്‍റെ വാദമാണിത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫല പ്രവചനത്തിനായി വികസിപ്പിച്ചെടുത്ത മാതൃകാ “കീസ്'' അനുസരിച്ച് ട്രംപ് തോല്‍ക്കുമെന്നാണ് വാഷിംഗ്ടണ്‍ ഡിസിയിലെ അലന്‍ ലിച്ച്മാന്‍ പറയുന്നത് .

“കീ ടു വൈറ്റ് ഹൗസ്'' എന്ന പുസ്തകത്തിന്‍റെ രചയിതാവായ ലിച്ച്മാന്‍ 13 ചരിത്രപരമായ വസ്തുതകളാണ് തന്‍റെ മാതൃകക്ക് ഉപയോഗിക്കുന്നത്. മറ്റ് നിരവധി അഭിപ്രായ വോട്ടെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 1980 മുതല്‍ ഇങ്ങോട്ട് എല്ലാ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലങ്ങളും ഈ മാതൃക വഴി വിജയകരമായി പ്രവചിച്ചിട്ടുണ്ട്. റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് ഡാറ്റകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷണ സംവിധാനം പുറത്തിറക്കിയ റിപ്പോര്‍ട്ട് കാട്ടി തരുന്നത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ 538-ല്‍ 308 വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ട് എന്നാണ്. ട്രംപിന് വെറും 113 വോട്ടുകള്‍ മാത്രം നേടാനേ കഴിയൂ എന്നും അത് പ്രവചിക്കുന്നു. 538 വോട്ടുകളില്‍ 270 വോട്ടുകള്‍ നേടിയാല്‍ മാത്രമേ ഒരു സ്ഥാനാര്‍ഥിക്ക് വിജയിക്കാനാവൂ.

1. എന്താണ് യഥാര്‍ത്ഥത്തില്‍ കീസ് മോഡല്‍? അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഈ മാതൃക അടിസ്ഥാനമാക്കുന്ന 13 ചരിത്ര വസ്തുതകള്‍ ഇവയാണ്-

1.ഇടക്കാല നേട്ടങ്ങള്‍

2.മത്സരമില്ലായ്മ

3.ഭരണ വിരുദ്ധ വികാരം

4.മൂന്നാം കക്ഷി ഇല്ല

5. ശക്തമായ ഹ്രസ്വകാല സമ്പദ് വ്യവസ്ഥ

6. ശക്തമായ ദീര്‍ഘകാല സമ്പദ് വ്യവസ്ഥ

7. പ്രമുഖ നയമാറ്റങ്ങള്‍

8.വിവാദങ്ങള്‍

9.വിദേശ/സൈനിക പരാജയങ്ങള്‍

10. വിദേശ സൈനിക വിജയം

11.സാമൂഹിക അരക്ഷിതാവസ്ഥ ഇല്ലായ്മ

12. വ്യക്തി പ്രഭാവമുള്ള നിലവിലെ പ്രസിഡന്‍റ്

13. വ്യക്തി പ്രഭാവം ഇല്ലാത്ത എതിരാളി

ഈ ഓരോ 13 ഘടകങ്ങളും ഉണ്ട്, അല്ലെങ്കില്‍ ഇല്ല എന്നിങ്ങനെയുള്ള രണ്ട് പ്രസ്താവനകളെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ആറോ അതില്‍ കൂടുതലോ വസ്തുതകള്‍ തെറ്റായാല്‍ അതോടെ നിലവില്‍ വൈറ്റ് ഹൗസിലുള്ള ഭരണാധികാരി പുറത്തേക്ക് എന്ന് ഉറപ്പാക്കാം. ലിച്ച്മാന്‍ പറയുന്നത് പ്രകാരം ട്രംപും ബൈഡനും തമ്മിലുള്ള പോരാട്ടത്തില്‍ 7 വസ്തുതകള്‍ തെറ്റ് എന്ന വിഭാഗത്തില്‍ പെടുന്നതിനാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് അനുകൂലമായ അവസ്ഥ ഉണ്ടാകുന്നു. ഇടക്കാല നേട്ടങ്ങള്‍, ശക്തമായ ഹ്രസ്വകാല സമ്പദ് വ്യവസ്ഥ, ശക്തമായ ദീര്‍ഘ കാല സമ്പദ് വ്യവസ്ഥ, സാമൂഹിക അരക്ഷിതാവസ്ഥ ഇല്ലായ്മ, വിവാദങ്ങള്‍ ഇല്ലാത്തത്, വിദേശ/സൈനിക വിജയം, നിലവിലുള്ള പ്രസിഡന്‍റിന്‍റെ വ്യക്തി പ്രഭാവം എന്നിവയാണ് തെറ്റായി മാറിയത് ഇവിടെ.

2. എങ്ങിനെയാണ് അഭിപ്രായ വോട്ടെടുപ്പുകളേക്കാള്‍ ലിച്ച്മാന്‍റെ മാതൃക കൂടുതല്‍ വിശ്വസനീയമാകുന്നത്?

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണങ്ങളില്‍ ഒന്നും വലിയ കാര്യമില്ല എന്നുള്ള ഭാഗമാണ് അദ്ദേഹം പറയുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് യുഎസ്- ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലെ സ്ഥാപക അംഗമായ റോബിന്തര്‍ സിങ് സച്ച്‌ദേവ് പറയുന്നു. തന്‍റെ മാതൃക അധികാരത്തിലുള്ള സര്‍ക്കാരിന്‍റെ ഭരണം കൃത്യമായി നിരീക്ഷിച്ചു വരുന്നു എന്നാണ് ലിച്ച്മാന്‍ പറയുന്നത്.

“ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടി നന്നായി പ്രകടനം കാഴ്ച വെക്കുകയും, അദ്ദേഹം രൂപപ്പെടുത്തിയ അളവു കോലുകളില്‍ ചിലതിലൊക്കെ നന്നായി സ്‌കോര്‍ ചെയ്യുകയും ചെയ്താല്‍, ആ പാര്‍ട്ടി വൈറ്റ് ഹൗസ് നിലനിര്‍ത്തും. പാര്‍ട്ടി നല്ല പ്രകടനം കാഴ്ച വെച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് വൈറ്റ് ഹൗസ് നഷ്ടപ്പെടും.'' സച്ച്‌ദേവ് പറയുന്നു. ലിച്ച്മാന്‍റെ മാതൃക രണ്ട് നിര്‍ണായക വ്യത്യാസങ്ങള്‍ കാട്ടിതരുന്ന കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട് എന്നും സച്ച്‌ദേവ് പറഞ്ഞു. അതില്‍ ഒന്ന് അദ്ദേഹം തന്നെ സ്വയം ചരിത്ര പ്രൊഫസറാണ്. അമേരിക്കന്‍ ചരിത്രവും പ്രസിഡന്‍റുമാരുടെ ചരിത്രവുമെല്ലാം അദ്ദേഹത്തിന് വഴങ്ങും. അമേരിക്കന്‍ ചരിത്രത്തില്‍, അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ അല്ലെങ്കില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എന്തൊക്കെ പ്രവണതകള്‍ ഉണ്ടായിട്ടുണ്ടോ അതെല്ലാം അദ്ദേഹത്തിന് അറിയാം. അതിനാല്‍ അമേരിക്കന്‍ ചരിത്രത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പ്രൊഫസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഈ പ്രവണതകളെയെല്ലാം മനസ്സിലാക്കി എടുക്കുവാന്‍ കഴിയും,'' അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കാലങ്ങളിലേയും, നിലവിലേയും, ഭാവി കാലത്തിലേയും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ക്ക് മേല്‍ പ്രഭാവം ചെലുത്തിയ നിര്‍ണായക പ്രവണതകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ്. ഒരു പ്രസിഡന്‍റ് അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രവണതകള്‍ കണ്ടെത്തുന്നു. പിന്നീട് നില നില്‍ക്കുന്ന പ്രവണതകളും കണ്ടെത്തുന്നു. ഇതെല്ലാം പരിശോധിക്കുവാനും തനിക്ക് ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവയെ മികച്ച രീതിയില്‍ വിലയിരുത്തുവാനും അദ്ദേഹത്തിനു കഴിയുന്നു എന്നാണ് ഞാന്‍ കരുതുന്നത്.'' ലിച്ച്മാന്‍ മാതൃകയുടെ 13 അളവുകോലുകളില്‍ ഒന്ന് മാത്രം അതായത് ശക്തമായ ഹ്രസ്വകാല സമ്പദ് വ്യവസ്ഥ എന്നുള്ളത് മാത്രം, ഹ്രസ്വകാലത്തേക്കുള്ളതാണെന്നും, ബാക്കുയുള്ളതെല്ലാം തന്നെ ദീര്‍ഘ കാലത്തേക്കാണെന്നുമുള്ള വസ്തുത സച്ച്‌ദേവ് ഉയര്‍ത്തി കാട്ടി.

ഏതാണ്ട് നാല് ദശാബ്ദം മുമ്പ് വരെ ഉണ്ടായിരുന്ന റഷ്യയിലെ പ്രസിദ്ധനായ തെരഞ്ഞെടുപ്പ് വിശകലന ശാസ്ത്രജ്ഞൻ വ്‌ളാഡ്മിര്‍ കെല്ലിസ്-ബൊറോക്കുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ലിച്ച്മാന്‍ തന്‍റെ മാതൃക വികസിപ്പിച്ചെടുത്തത് എന്നുള്ളതാണ് ഇവിടെ രസകരമായ കാര്യം.

3.ഭൂചലനങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എന്താണ്?

ചിന്തിച്ചു വരുമ്പോള്‍ ഭൂചലനങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വളരെ അധികം യുക്തിസഹവും അതുപോലെ തന്നെ മികവുറ്റതുമാണ്. ലിച്ച്മാന്‍ മാതൃക പറയുന്നത് സമൂഹത്തിലെ ചില അളവുകോലുകളെല്ലാം ഒരുമിച്ച് ചേര്‍ന്നാല്‍, പിന്നെ അവയുടെ സംയുക്ത ശക്തിക്ക് ഒരു ഭൂചലനം സൃഷ്ടിക്കാന്‍ കഴിയും എന്നാണ്. അതിനര്‍ത്ഥം അത്തരത്തിലൊരു ഭൂചലനം ഉണ്ടായാല്‍ വൈറ്റ് ഹൗസ് നിലം പതിക്കും എന്നു തന്നെയാണ്. കൂടുതൽ വ്യക്തമാക്കിയാൽ സ്വയം ഒരു ഡെമോക്രാറ്റ് ആയ ലിച്ച്മാന്‍ തന്നെയാണ് മറ്റ് ഒട്ടേറെ വിരുദ്ധമായ ഊഹാപോഹങ്ങള്‍ എല്ലാം ഉണ്ടായിട്ടും 2016ല്‍ ട്രംപ് വിജയിക്കുമെന്ന് വളരെ കൃത്യമായ പ്രവചിച്ചത് എന്ന രസകരമായ കാര്യമാണ്.

അതിനാല്‍ ഇതിന്‍റെ എല്ലാം അടിസ്ഥാനത്തില്‍ വേണം ഈ വര്‍ഷത്തെ യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രവചനങ്ങളെ കണക്കിലെടുക്കേണ്ടത്.

For All Latest Updates

ABOUT THE AUTHOR

...view details