കേരളം

kerala

കൊവിഡ് വാക്‌സിൻ; സമ്പന്ന രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ഇടപാടുകൾക്ക് വിലക്ക്

വാക്‌സിൻ്റെ ഭാഗമായി ഉഭയകക്ഷി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

By

Published : Jan 9, 2021, 9:33 AM IST

Published : Jan 9, 2021, 9:33 AM IST

WHO chief appeals to COVID makers  Bilateral trade in COVID vaccine  ഉഭയകക്ഷി ഇടപാടുകൾ  കൊവിഡ് വാക്‌സിൻ  സമ്പന്ന രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ഇടപാടുകൾ
കൊവിഡ് വാക്‌സിൻ; സമ്പന്ന രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ഇടപാടുകൾക്ക് വിലക്ക്

ജനീവ: കൊവിഡ് വാക്‌സിൻ നിർമിക്കുന്ന സമ്പന്ന രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. 42 രാജ്യങ്ങൾ വാക്‌സിൻ നിർമിക്കുന്നുണ്ട്. സമ്പന്ന രാജ്യങ്ങൾ തമ്മിൽ വാക്‌സിൻ വിതരണം ചെയ്യുന്നത് വികസ്വര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

വാക്‌സിൻ്റെ ഭാഗമായി ഉഭയകക്ഷി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കാണ് നിർദേശം. ഇത്തരം ഉഭയകക്ഷി ഇടപാടുകൾ സംഭരണത്തിൻ്റെയും വിതരണത്തിൻ്റെയും മുഴുവൻ സംവിധാനത്തെയും തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങൾ 50 ശതമാനം വാക്‌സിനുകൾ വിതരണം ചെയ്യുന്നതിൽ ഏർപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഹാമാരിയുടെ ഉത്ഭവം പരിശോധിക്കാൻ ചൈനയിലേക്ക്‌ പുറപ്പെടേണ്ട വിദഗ്‌ധ സംഘത്തിന്‌ പ്രവേശനാനുമതി വൈകുന്നതായും അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന്‌ അന്തിമ അനുമതി വൈകുന്നതിൽ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ABOUT THE AUTHOR

...view details